22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഹാൾ മാർക്കിങ്​: ഒരു മാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി
kannur

ഹാൾ മാർക്കിങ്​: ഒരു മാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി

ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതി​െൻറ പേരിൽ ഒരുമാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന്​ ഹൈകോടതി.ഹാൾ മാർക്കിങ്ങും രജിസ്​ട്രേഷനും പൂർത്തീകരിക്കാത്തവർ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ജസ്​റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. കോവിഡ്​ പശ്ചാത്തലവും ലോക്ഡൗണും മൂലം ഹാൾമാർക്കിങ്​ രജിസ്​​േട്രഷൻ നടപടി പൂർത്തീകരിക്കാനായില്ലെന്നും കൂടുതൽ സമയം അനുവദിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്​ ചില വ്യാപാരികൾ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഉത്തരവ്​.

ഈ മാസം 15 മുതലാണ്​ ഹാൾമാർക്കിങ്ങും ബ്യൂറോ ഓഫ് ഇന്ത്യൻ സ്​റ്റാൻ​േഡർഡ്​സ് (ബി.ഐ.എസ്​) രജിസ്​​േ​ട്രഷനും രാജ്യത്ത്​ നിർബന്ധമാക്കിയത്​. രജിസ്​ട്രേഷനും ഹാൾമാർക്കിങ്ങുമില്ലെങ്കിൽ ഒരുലക്ഷം വരെ പിഴയും ഒരു വർഷം വരെ തടവുമടക്കം ശിക്ഷനടപടികളെടുക്കുന്ന സാഹചര്യമുണ്ടെന്നും സംസ്ഥാനത്ത്​ ഇതിന്​ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ സമയം നീട്ടണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, കേരളത്തിൽ 73 അംഗീകൃതഹാൾമാർക്കിങ്​ കേന്ദ്രങ്ങളുണ്ടെന്നും രജിസ്​ട്രേഷന്​ ഓൺലൈനിൽ അപേക്ഷിക്കാൻ സൗകര്യമുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിച്ചിട്ടുണ്ട്​. ഇനി നീട്ടാനാവില്ലെന്നും വ്യക്തമാക്കി.വിൽക്കുന്ന സ്വർണത്തി​ന്​ 100 ശതമാനം ഗുണമേന്മ ഉറപ്പാക്കുകയാണ് ഹാൾമാർക്കിങ്​​ നിർബന്ധമാക്കിയതി​െൻറ ലക്ഷ്യമെന്ന്​ കോടതി പറഞ്ഞു. സ്വർണ വിൽപനമേഖലയിൽ തുടരാൻ ഈ വ്യവസ്ഥ​ പാല​ിച്ചേ പറ്റൂ. ഇതിന്​ മതിയായ സമയം അനുവദിച്ച സാഹചര്യത്തിൽ ഇനിയും നീട്ടാൻ ഉത്തരവിടാനാകില്ല അതേസമയം, ലോക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നെന്ന വസ്​തുത പരിഗണിക്കാതിരിക്കാന​ുമാവില്ല തുടർന്നാണ്​ ഒരുമാസത്തേക്ക്​ നടപടി പാടില്ലെന്ന്​ ഉത്തരവിട്ടത്​.

Related posts

അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കൊവിഡ് വാക്സിൻ സ്വീകരിച്ചു……..

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor
WordPress Image Lightbox