Uncategorized

സാഹസിക സഞ്ചാരികളേ ഇതിലേ; കയാക്കിങ്ങും പെഡൽ ബോട്ടുമൊരുക്കി പുല്ലൂപ്പിക്കടവ്

കയാക്കിം​ഗും പെഡൽ ബോട്ടും സ്റ്റാൻഡ് അപ് പെഡലുമായി വിനോദസഞ്ചാരത്തിന്റെ വിസ്മയലോകമൊരുക്കി പുല്ലൂപ്പിക്കടവ്. പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ‘കാസ മറീനോ’ ഫ്‌ളോട്ടിംഗ് റസ്റ്റോറൻ്റ് എന്ന പേര് കെ വി സുമേഷ് എംഎൽഎയും ജില്ലാ കലക്ടർ അരുൺ കെ വിജയനും ചേർന്ന് പ്രകാശനം ചെയ്തു.

വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതയാണ് പുല്ലൂപ്പിക്കടവിനുള്ളതെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു. കയാക്കിം​ഗ് സൗകര്യം ഏർപ്പെടുത്തുന്നതോടെ സാഹസിക ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാവാൻ പുല്ലൂപ്പിക്കടവിന് സാധിക്കുമെന്നും വിനോദസഞ്ചാര മേഖലയിലെ വികസനം നാടിൻ്റെ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച വിനോദസഞ്ചാര കേന്ദ്രമാണ് പുല്ലൂപ്പിക്കടവ്.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് കയാക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് കലക്ടർ പറഞ്ഞു. നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിൽ 2023 സെപ്റ്റംബറിലാണ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ഇതിനായി 4.01 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button