Uncategorized

സൗജന്യ നിരക്കിൽ കാർഷിക യന്ത്രോപകരണങ്ങൾ

ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ പാടശേഖര സമിതികൾക്ക് വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്പ്രേയറുകൾ, ടില്ലർ എന്നിവയാണ് നൽകുക. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക മുൻകൂറായി അടക്കണം. അപേക്ഷാഫോം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും www.lsgkerala.in/kannur വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിനൊപ്പം കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, രണ്ടാംനില, സെൻട്രൽ മാർക്കറ്റ് ബിൽഡിങ്ങ്, ക്യാമ്പ് ബസാർ, കണ്ണൂർ-670001 എന്ന വിലാസത്തിൽ ആഗസ്റ്റ് 14 നകം ലഭിക്കണം. ഫോൺ: 9383472050, 9383472051, 9383472052

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button