Uncategorized
പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂർ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.




