Uncategorized

‘എൻ്റെ കുഞ്ഞുങ്ങളെ ജീവനോടെ കാണാൻ കഴിഞ്ഞില്ല, ഏതൊരമ്മയുടെയും ആഗ്രഹമാണത്, കർമമെങ്കിലും ചെയ്യണം’; വിപഞ്ചികയുടെ അമ്മ

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ പ്രതികരിച്ച് അമ്മ ഷൈലജ. എൻ്റെ കുഞ്ഞുങ്ങളെ ജീവനോടെ കാണാൻ കഴിഞ്ഞില്ല, കർമമെങ്കിലും ചെയ്യണമെന്ന് അമ്മ. ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന്റെ മിനിറ്റുകൾക്ക് മുൻപാണ് മ‍ൃതദേഹം അവിടെ സംസ്കരിക്കുകയാണ് എന്നറിയിച്ചത്. കോൺസുലേറ്റും കേന്ദ്രമന്ത്രിമാരും എല്ലാം ഇടപെട്ടാണ് നീതി നേടിത്തന്നതെന്നും വിപഞ്ചികയുടെ അമ്മ ഷൈലജ പ്രതികരിച്ചു. മകളുടെയും കുഞ്ഞിന്റെയും മൃതശരീരം ഹൈന്ദവ വിധി പ്രകാരം സംസ്കരിക്കണമെന്നാണ് ആവശ്യമെന്നും അമ്മ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button