Uncategorized
സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണം; പാ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് (എഐസിഡബ്ല്യുഎ). ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് എസ് എം രാജുവിന്റെ മരണം. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. എസ് എം രാജുവിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.




