Uncategorized
യുപിയില്‍ ലൈംഗികാതിക്രമക്കേസിൽ സാക്ഷിയായ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബല്ലിയ ജില്ലയിലാണ് സംഭവം. പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിനുളളില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പന്ത്രണ്ടുകാരി. ആ കേസില്‍ മൊഴി നല്‍കാനിരിക്കെയാണ് കൊലപാതകം. എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന നാല് പ്രതികളും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




