Uncategorized

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. ഉദ്ദേ ശം 35 വയസ്സാണെന്നാണ് ആദ്യ വിവരം. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം, കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപ കടം. വളവ് തിരിഞ്ഞ് വരവെ റോഡരികിലെ ചെറിയ വെള്ളക്കെട്ടിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിൽ അകപ്പെടുയായിരുന്നുവെന്ന് ബസ്സിലെ ക്യാമറ ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെ ങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മാനന്ത വാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമു ണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button