Uncategorized

പേരാവൂരിൽ ഇന്ന് വ്യത്യസ്തമായൊരു യാത്രയയപ്പ്

പേരാവൂർ : അഗ്നിരക്ഷാ സേന പേരാവൂർ നിലയം അസി. സ്റ്റേഷൻ ഓഫീസറും മാരത്തൺ റണ്ണറുമായ പ്രദീപൻ പുത്തലത്തിന് ഇന്ന് പേരാവൂരിൽ വ്യത്യസ്തമായ യാത്രയയപ്പ് ലഭിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രദീപന് വൈകിട്ട് മൂന്നിന് അഗ്നിരക്ഷാ സേന ജീവനക്കാർ വാട്ടർ സല്യൂട്ട് നൽകും. തുടർന്ന് പ്രദീപൻ മുഖ്യ പങ്കാളിയായ പേരാവൂർ മാരത്തൺ ടീം അദ്ദേഹത്തിന്റെ വീട് വരെ ( മൂന്നര കിലോമീറ്റർ ) മാരത്തൺ ഓട്ടത്തിലൂടെ അനുഗമിക്കും. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ, മോണിങ് ഫൈറ്റെഴ്സ് ഇൻഡ്യൂറൻസ് അക്കാദമി, അഗ്നി രക്ഷാനിലയം ജീവനക്കാർ എന്നിവരാണ് പ്രദീപൻ പുത്തലത്തിന് വേറിട്ട യാത്രയയപ്പ് നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button