ദേശീയ ചലച്ചിത്ര പുരസ്കാരം നേടുക വഴി മലയാളത്തിന്റെ യശസ് വാനോളം ഉയർത്തിയ ചലച്ചിത്രകാരന്മാരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ന്ധമരയ്ക്കാർ അറബിക്കടലിന്റെ സിംഹം’, നവാഗത സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്റെ ന്ധഹെലൻ’ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമ 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മിന്നും തിളക്കം സ്വന്തമാക്കിയത്.
മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്ത രാഹുൽ റിജി നായരുടെ ന്ധകള്ളനോട്ടം’ അടക്കം 11 പ്രധാന പുരസ്കാരങ്ങൾ മലയാള സിനിമയ്ക്കു ലഭിച്ചു. സജിൻ ബാബുവിന്റെ ന്ധബിരിയാണി’ പ്രത്യേക പരാമർശത്തിന് അർഹരായി.
പ്രിയദർശൻ സംവിധാനം ചെയ്ത ന്ധമരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ കഥാവിഭാഗത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഈ സിനിമയിലെ സുജിത് സുധാകരനെയും വി. സായിയെയും തേടിയെത്തി.