Uncategorized

എൽഡിഎഫിന്റെ ഒരു ശതമാനം വോട്ട് ലഭിച്ചു, UDF ചരിത്ര വിജയം നേടും, തെരഞ്ഞെടുപ്പ് നയിച്ചത് വിഎസ് ജോയ്: ആര്യാടൻ ഷൗക്കത്ത്

അവഹേളനത്തിനും വിവാദങ്ങൾക്കും ജനം മറുപടി നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് 24നോട്. എൽഡിഎഫിന്റെ ഒരു ശതമാനം വോട്ട് ലഭിച്ചു. നിലമ്പൂരിൽ രണ്ട് ടൈം ആയി പരീക്ഷിച്ചത് പരാജയമായിരുന്നു എന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടു.

സ്വതന്ത്ര പരീക്ഷണം പരാജയമായിരുന്നു എന്നാണ് അവർക്ക് ബോധ്യപ്പെടുന്നത്. വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചു. വ്യക്തിപരമായ അധിക്ഷേപം ഉണ്ടായപ്പോൾ സംസ്കാരം കൊണ്ടാണ് മറുപടി കൊടുക്കാത്തത്. പറഞ്ഞ അവഹേളനത്തിന് ജനം 23 ന് മറുപടി നൽകും.

സ്ഥാനാർഥി ചർച്ചകളിൽ ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. ഞാനും വിഎസ് ജോയിയും തമ്മിൽ മൽപ്പിടുത്തം ഉണ്ടാവേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് നയിച്ചത് വിഎസ് ജോയ്. പി വി അൻവർ വിജയിക്കുമോ എന്ന് ചോദ്യത്തിന്23 വരെ എല്ലാവർക്കും വിജയിക്കാം എന്നും ആര്യാടൻ ഷൗക്കത്ത് മറുപടി നൽകി.

നിലമ്പൂരിൽ രണ്ടാം സ്ഥാനത്ത് എൽഡിഎഫ് ഉണ്ടാകുമെന്ന് എ.പി അനിൽകുമാർ എം.എൽ എ 24 നോട് പറഞ്ഞു. അൻവർ തിരഞ്ഞെടുപ്പ് വേളയിൽ ചർച്ച ആയിട്ടില്ല. അൻവറുമായി ചർച്ചകൾ കഴിഞ്ഞു. റീ ഓപ്പൺ ഉദ്ദേശിക്കുന്നില്ല. എടുത്തു പറയാവുന്ന ഭൂരിപക്ഷം യു.ഡി.എഫിന് ഉണ്ടാകും. യുഡിഎഫിന്റെ പ്രവർത്തനം ഒറ്റക്കെട്ടായി നടന്നു. ക്യാമ്പുകളിൽ നിന്ന് ലഭിക്കുന്നത് മികച്ച റിപ്പോർട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button