Uncategorized

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അടക്കത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. “വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക”എന്ന ആശയം കേരളക്കരയാകെ പ്രചരിപ്പിച്ച പി എൻ പണിക്കരുടെ ചരമദിനമായ വായന ദിനം സമുചിതമായി കൊണ്ടാടി. സാഹിത്യ വഴികളിൽ ചുവടുറപ്പിച്ച നവ എഴുത്തുകാരും ദമ്പതികളുമായ ശാസ്ത പ്രസാദ് കൊട്ടിയൂർ, ബിന്ദു ശാസ്ത കൊട്ടിയൂർ എന്നിവർ തങ്ങളുടെ എഴുത്തിന്റെ വഴികളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സ്റ്റീഫൻ അധ്യക്ഷനായിരുന്നു., വിദ്യാരംഗം കൺവീനർ ജോസ് ജോസഫ്, സാന്ദ്ര ജോർജ്, ജോഷി ജോസഫ് ,വിദ്യാർത്ഥി കളായ അനന്യ സോജി, കാതറിൻ ട്രീസ സ്റ്റീഫൻ , മഞ്ജുള എ എന്നിവർ സംസാരിച്ചു.
മഹദ് ഗ്രന്ഥ പാരായണം, പി എൻ പണിക്കർ അനുസ്മരണം, ടീസർ വാ യന , വായന ദിന പ്രതിജ്ഞ എന്നിവ നടത്തി. വായന മരം ഒരുക്കൽ ,വായന ദിന ക്വിസ് മത്സരം, വാഗ്മയ ചിത്രരചന , പുസ്തകാസ്വാദനം, വായന മത്സരം,,ഇന്നത്തെ ചോദ്യം പരിപാടി , വാർത്താ വായന മത്സരം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
വായന വാരാഘോഷപരിപാടികളുടെ സമാപനം 26-ാം തിയതി പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ.സുധാംശു നിർവ്വഹിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button