Uncategorized

ഇറാൻ-ഇസ്രയേൽ യുദ്ധം: പിടിവിട്ട് എണ്ണ വില, 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില

ദില്ലി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ എണ്ണ വില കുതിക്കുകയാണ്. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് എണ്ണവില എത്തുന്നത്. ഇന്ന്, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 0.64% വരെ ഉയർന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇന്ന് എണ്ണവില എത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വ്യാപാര സെഷനിൽ 4.4% ഉയർന്ന് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങൾ തുടരുന്നതോടെ ആഗോള വിപണികളിൽ ദീർഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താൽ സംഘർഷം വീണ്ടും രൂക്ഷമാകും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന ധമനിയാണ് ഹോർമുസ് കടലിടുക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button