Uncategorized

സിഎംആർഎൽ മാസപ്പടി കേസ്; സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ നടത്തിയ പൊതുതാൽപ്പര്യ ഹർജിയിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും.മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ നേരെത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകൾ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button