Uncategorized
സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍; നാല് ഗ്രാന്‍സ് സ്ലാമുകളിലും തുക കൂട്ടി

വര്‍ഷങ്ങളായി വിംബിള്‍ഡണ്‍ വേദികളില്‍ നിന്ന് ഉയര്‍ന്നുകേട്ട ആവശ്യത്തിന് ഒടുവില്‍ പരിഹാരം കണ്ടിരിക്കുകയാണ് വിംബിള്‍ഡന്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഓള്‍ ഇംഗ്ലണ്ട് ക്ലബ് അധികാരികള്‍. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ അവകാശം തുടങ്ങിയ ഇനങ്ങളില്‍ ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി സമ്മാന തുകയിലും മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തിന് നേരെയാണ് ഒടുവില്‍ ഓള്‍ ഇംഗ്ലണ്ട് കബ്ബ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ ഈ വര്‍ഷത്തെ വിംബിള്‍ഡണിനുള്ള മൊത്തം സമ്മാനത്തുകയില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കും. ഈ മാസം 30ന് ആരംഭിച്ച് ജൂലൈ 13 ന് അവസാനിക്കുന്ന തരത്തിലാണ് ഇത്തവണ മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.



