Uncategorized

അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽ‍കി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.പുതിയ സവിശേഷ കാര്യമാണ് കിളിമാനൂർ സ്കൂളിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button