Uncategorized
ഫോറസ്റ്റ് ഓഫീസിലെ പോർവിളി, വിവാദത്തിനിടയിലും ജനീഷ് കുമാർ എംഎൽഎക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം

പത്തനംതിട്ട: ജനീഷ് കുമാർ എം എൽ എക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം ഇന്ന് പത്തനംതിട്ട കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാൻ വിളിപ്പിചയാളെ എം എൽ എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സി പി എം അന്നുതന്നെ എം എൽ എക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനപാലകരുടെ പരാതിയിൽ കൂടൽ പൊലീസ് ഇന്നലെ എം എൽ എക്കെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉൾപ്പെടെ നാട്ടുകാരെ കൊണ്ട് സി പി എം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഇതുവരെ കേസെടുത്തിട്ടില്ല.




