Uncategorized
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ മൗന ജാഥ നടത്തി

കേളകം: കേരളാ വ്യപാരി വ്യവസായി ഏകോപന സമതി കേളകം പഞ്ചായത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേളകത്ത് മൗനജാത നടത്തി. കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈവിലങ്ങ് വെച്ച് ഇന്ത്യയിലേക്കയച്ച അമേരിക്കൻ ഭരണകൂട ഭീകരതക്കെതിരെ വാ മൂടി കെട്ടിയാണ് മൗന ജാത നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എം. എസ് തങ്കച്ചൻ, അൽക്ക സിബി, ജോഷി ജോർജ് ,നാണു മാഷ്, പൊട്ടക്കൽ പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.




