Uncategorized
കോളയാട് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
കോളയാട് : കോളയാട് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കഴിഞ്ഞ സെപ്തംബർ മാസം 19-ാം തീയ്യതി രാത്രി 7.30 ഓടെ കടയിൽ സാധനം വാങ്ങുന്നതിനായി പോകവേയാണ് എടയാർ ക്ഷേത്രത്തിനും ചങ്ങല ഗെറ്റിനുമിടയിൽ വെച്ച് സൗരവിനെ കാറിടിക്കുന്നത് ഗുരുതരമായി പരിക്കേറ്റ സൗരവ് കഴിഞ്ഞ രണ്ടുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടയാണ് ഇന്ന് പുലർച്ചേ സൗരവ് മരണത്തിന് കീഴടങ്ങിയത്. എടയാർ ചാലിൽ ഉന്നതിയിലെ പരേതനായ രാജീവൻ, ശാന്ത ദമ്പതികളുടെ മകനാണ് സൗരവ്. അഭിലാഷ്, ശരണ്യ സന്ദീപ് എന്നിവർ സഹോദരങ്ങളാണ്.