ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

കേളകം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികൾ ബോധിവൃക്ഷം-എന്ലൈറ്റെന്മെന്റ് ട്രീ നിർമ്മിച്ച് ആചരിച്ചു. ദിനാചരണങ്ങളുടെ ഉദ്ഘാടനം റിട്ടേർഡ് പ്രിവന്റ്റ്റീവ് എക്സൈസ് ഓഫീസർ സജീവൻ എം പി നിർവഹിച്ചു. കുമാരി ദിയ കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. മുഴുവൻ കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന്, എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അരങ്ങേറി. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ലഹരി വിരുദ്ധ റാലി ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ബിബിന്‍ ആന്റണി നയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ‘ഞാൻ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കില്ല’ എന്ന് എഴുതി ഒപ്പിട്ട കാര്‍ഡുകള്‍ തൂക്കിയാണ് ബോധി വൃക്ഷം നിര്‍മ്മിച്ചത്. സ്കൂളിലെ സന്നദ്ധ സംഘടനകളായ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, ലഹരിവിരുദ്ധ ക്ലബ് കൺവീനർ ഫാ. എൽദോ ജോൺ എന്നിവർ സംസാരിച്ചു.




