Uncategorized
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. ഉദയനാപുരം തുറുവേലിക്കുന്ന് സ്വദേശി രമേശിന്റെ മകൻ ആസാദ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് വടക്കുഭാഗത്തെ തോട്ടിലെ കടവിലായിരുന്നു സംഭവം.
സമീപത്തെ റിസോർട്ടിലെ വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരത്തിൽ പങ്കെടുത്തശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ്.




