Uncategorized

​ആത്മ കർഷക അവാർഡ് വിതരണവും ആദരിക്കലും നവനീതം ഓഡിറ്റോറിയത്തിൽ നടന്നു

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമവകുപ്പും ആത്മ കണ്ണൂരും പ്രഖ്യാപിച്ച ബ്ലോക്കിലെ മികച്ച കർഷകർക്കുള്ള ആത്മ കർഷക അവാർഡ് വിതരണവും ആദരവും നവനീതം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷയായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് ആമുഖഭാഷണവും ആത്മ പ്രൊജക്ട് ഡയറക്ടർ ഇൻ ചാർജ് അജിത് മോഹൻ പദ്ധതി വിശദീകരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സിസിലി കണ്ണന്താനം, ലിസി ജോസഫ്, ത്രേസ്യാ പോൾ, ജാഫർ നല്ലൂർ, സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ജോസഫ്, ജയ്ഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, ജിജി ജോയി, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു.കെ.മാത്യു, ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ, കൃഷി അസി.ഡയറക്ടർ പി.അശ്വതി, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button