Uncategorized

വൈക്കത്ത് കാറുമായി കൂട്ടിയിടിച്ച മിനിലോറി മറിഞ്ഞു; നാലുപേർക്ക് പരിക്ക്

വൈക്കം: മിനിലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. അപകടത്തിൽ മിനിലോറിയിൽ സഞ്ചരിച്ച ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. മിനി ലോറി ഡ്രൈവർ പിറവം പാഴൂർതാന്നിക്കൽ അനീഷ് (43), കിഷോർ (40), അനീഷിന്‍റെ പണിക്കാരായ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കറ്റത്.

അനീഷിന്‍റെ ചെവിയുടെ പിന്നിലും ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ തലയ്ക്കുമാണ് പരിക്കേറ്റത്. കിഷോർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തലയാഴം തോട്ടകം വളഞ്ഞമ്പലത്തിന് സമീപം ഇന്ന് രാവിലെ 7.45യായിരുന്നു അപകടം. വെച്ചൂർ ഭാഗത്തു നിന്ന് വൈക്കത്തക്കുവന്ന കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ പിറവത്തുനിന്ന് തടിവെട്ടാനായി മുഹമ്മയിലേക്ക് പോയ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറിന്‍റെ മുൻഭാഗം ഭാഗികമായി തകർന്നു. വൈക്കം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button