Uncategorized

വിസി മോഹനൻ കുന്നുമ്മലിന്റെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ ഇടതുപക്ഷം; സിൻഡിക്കേറ്റ് യോഗവും ഒഴിവാക്കി

കേരള സർവ്വകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ യാത്രയയപ്പ് പരിപാടി ബഹിഷ്കരിക്കാൻ ഇടതുപക്ഷം തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളും യാത്രയയപ്പ് ചടങ്ങുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാളെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സർവ്വകലാശാലാ സെനറ്റ് ഹാളിൽ വെച്ച് അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നൽകാൻ സർവ്വകലാശാല നിശ്ചയിച്ചിരുന്നത്.യാത്രയയപ്പ് അജണ്ടയാക്കി ചേർന്ന സിൻഡിക്കേറ്റ് യോഗം ഇടത് അംഗങ്ങൾ ബഹിഷ്കരിച്ചു. ഇതിനു മുന്നോടിയായി പരിപാടിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ആലോചനായോഗത്തിലും ഇടത് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.

ജനാധിപത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും സംഘപരിവാർ അജണ്ട നടപ്പിലാക്കുകയും ചെയ്ത വൈസ് ചാൻസിലറെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇടത് അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button