Uncategorized

സിഎപിഎഫ്, പ്രതിരോധ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറി പാകിസ്താന്‍ ചാരപ്രവര്‍ത്തകര്‍

ഡല്‍ഹി: സിഎപിഎഫ്, പ്രതിരോധ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറി പാകിസ്താന്‍ ചാരപ്രവര്‍ത്തകര്‍. പതിനാലോളം സ്വകാര്യ ഗ്രൂപ്പുകളിലാണ് പാക് ചാര പ്രവര്‍ത്തനം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. വിവരശേഖരണത്തിന് പിന്നാലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സുരക്ഷ ഓഡിറ്റിന് ഉത്തരവിട്ടു.

ആക്ടീവ് അല്ലാത്തവരെ എത്രയും പെട്ടെന്ന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. വ്യാജ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റം എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇവര്‍ നിശബ്ദമായി നിരീക്ഷിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

തന്ത്രപ്രധാന സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ചാരവൃത്തി നടന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരായി നടിച്ചും പാക് ഏജന്റുമാരുടെ ചാര പ്രവര്‍ത്തനം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണങ്ങളുടെ ഭാഗമായ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വെബ്ബിന്റെ ഉപയോഗത്തിലും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്.

അതിനിടെ, ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ കാണാതായി. കള്ളക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന ആന്ധ്ര സ്വദേശി കെ വേണുവിനെയാണ് അസമിലെ കാച്ചാര്‍ ജില്ലയില്‍ ഇന്നലെ കാണാതായത്. ബറാക് നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, തിരച്ചിലില്‍ സൂചനകള്‍ ലഭിക്കാത്തായതോടെ ബംഗ്ലാദേശി കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാകാം എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജവാനായി ബിഎസ്എഫ്, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്.
കതിഗോഡ അതിര്‍ത്തിപ്രദേശത്ത് വച്ചാണ് ജവാന്‍ കള്ളക്കടത്ത് സംഘത്തെ പിന്തുടര്‍ന്നത്. ജവാനെ കണ്ടെത്താന്‍ ബംഗ്ലാദേശ് സേനയുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.1

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button