Uncategorized

ജനങ്ങൾക്ക് ഉപകരിക്കുന്ന ഒന്നും നടപ്പാക്കാൻ കഴിഞ്ഞ ആറു മാസത്തിനിടെ സർക്കാരിന് സാധിച്ചില്ല; ഭരണം ബഹളം മാത്രമായി മാറി: വി എൻ വാസവൻ

ജനങ്ങൾക്ക് ഉപകരിക്കുന്ന ഒന്നും നടപ്പാക്കാൻ കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാരിന് സാധിച്ചില്ലെന്ന് വി എൻ.വാസവൻ. യു ഡി എഫ് സർക്കാരിൻ്റെ ഭരണം ബഹളം മാത്രമായി മാറി. അച്ചടക്കമുള്ള പാർട്ടിക്കും മുന്നണിക്കും ഗവൺമെന്റിനുമേ മാത്രമേ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. അവനവൻ്റെ താടി താങ്ങാൻ കഴിയാത്തവന് എങ്ങനെ അങ്ങാടി താങ്ങാൻ കഴിയുമെന്നും വി എൻ.വാസവൻ പരിഹസിച്ചു.

സുഹൈൽ ഷാജഹാൻ എന്നയാൾ ഡിസിസി അംഗമാണ്. കൈക്കൂലി വാങ്ങുന്നതിന്റെ തൽസമയം പ്രക്ഷോഭണം കണ്ടു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എകെജി സെന്റലിലേക്ക് പടക്കം എറിഞ്ഞ ആളാണ് സുഹൈൽ. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അനുയായികൾ വലിയ തോതിൽ കൊള്ളയും കച്ചവടവും നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വാഹനങ്ങൾ മാറേണ്ടി വന്നാൽ മാറണം. എന്നാൽ കൂട്ടത്തോടെ വാഹനങ്ങൾ മാറുന്നത് പരിശോധിക്കപ്പെടണം. ഞാൻ ഉപയോഗിച്ച കാർ മാറേണ്ട സമയം ആയില്ല. മുഖ്യമന്ത്രി ആണ് ഇപ്പോൾ ആ വാഹനം ഉപയോഗിക്കുന്നത്. 5000 കിലോമീറ്റർ മാത്രമാണ് ഓടിയതെന്നും റി: വി എൻ.വാസവൻ വ്യക്തമാക്കി.

മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കണ്ട എന്ന് മുൻപ് പറഞ്ഞവർ ഇന്ന് അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. മുൻമുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിനെ വിമർശിച്ചവർ ഇന്ന് നാഴിക്ക് നാൽപ്പത് വട്ടം ഹെലികോപ്ടറിൽ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് എല്ലാ അഭിപ്രായങ്ങളും മന്ത്രിസഭാ യോഗത്തിൽ പറയാൻ കഴിയുമായിരുന്നു. ഇപ്പോൾ മന്ത്രി സഭ യോഗത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് നിൽക്കുന്നുവെന്നും ചൂണ്ടികാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button