Uncategorized

പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക്‌ ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പിഎംശ്രീ പദ്ധതി കേരളത്തിന് അപകടമാണെന്നും ഭാവിതലമുറക്ക്‌ ദോഷം ചെയ്യുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫ് ചർച്ച ചെയ്യാതെ മദ്യനികുതി കുറയ്ക്കില്ലെന്നും എതിർപ്പ് വന്നത് മുഖ്യമന്ത്രി മനസിലായെന്നുമാണ് അദ്ദേഹത്തി​ന്റെ വാദം.കോൺ​ഗ്രസിന് അകത്തു തന്നെ മുഖ്യമന്ത്രി വി ഡി സതീശ​ന്റെ ഈ നിലപാടിൽ വൻ അതൃപ്തിയാണ് ഉയർന്നു വരുന്നത്.മദ്യനയത്തിലും പിഎം ശ്രീയിലും യുഡിഎഫ് സർക്കാരിനെ വിമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരും രം​ഗത്തെത്തിയത്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ നടപടി കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെയെന്നും സർക്കാർ പിന്മാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. പിഎം ശ്രീയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നടപടിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button