മുഖ്യമന്ത്രിക്കെതിരെ കെ സി വിഭാഗം; പി എ സ് സി, ഗുരുവായൂർ വിഷയങ്ങളിൽ വിയോജിപ്പ് അറിയിക്കും

മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെ സി വിഭാഗം രംഗത്ത്. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരായ മന്ത്രിമാരുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് കെ സി വിഭാഗം രംഗത്ത് എത്തിയത്. വിയോജിപ്പുകൾ അറിയിക്കണം എന്നത് കെസി ഗ്രൂപ്പിൻ്റെ തീരുമാനം. പി എസ് സി, ഗുരുവായൂർ അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പ് അറിയിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. വിയോജിപ്പുകള്‍ മന്ത്രിസഭയിലടക്കം ഉന്നയിക്കുന്നില്ലെന്ന് ഗ്രൂപ്പില്‍ ആഭ്യന്തര വിമർശനമുണ്ടായിരുന്നതിന് പിന്നാലെയാണ് കെ സി വിഭാഗത്തിൻ്റെ നീക്കം.
ബോർഡ് കോർപറേഷന് ചർച്ചയിലടക്കം അഭിപ്രായവ്യത്യാസം ഉന്നയിക്കാനും തീരുമാനമുണ്ട്. സാഹിത്യ അക്കാദമിയിലേക്ക് കെ സി വേണുഗോപാല്‍ നിർദേശിച്ച സുധാ മേനോന്റെ പേര് തള്ളിയിരുന്നു. സുധാ മേനോന്റെ പേര് തള്ളുന്നത് ഇത് രണ്ടാം തവണയാണ്. രണ്ടാം ഘട്ടവും തള്ളിയപ്പോഴാണ് കെ സി ഗ്രൂപ്പ് മുഖ്യമന്ത്രിക്കെതിരെ എതിർപ്പ് ഉയർത്തിയത്.




