നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ ;രണ്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു

മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും, പണവും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ (52) എന്ന യാളെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടയിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പും, 66 പാക്കറ്റ് ഹാൻസും കണ്ടെടുത്തത്. കൂടാതെ പുകയില ഉൽ പ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന യ്ക്കായി എത്തിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കെ.പി ആക്ട്, കോട്പ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും ഇയാൾ സമാന കേസുകളിൽ പ്രതിയാണ്. വിദ്യാർത്ഥികളടക്കമുള്ളവർക്ക് പുക യില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കു മെന്ന് പോലീസ് അറിയിച്ചു.




