Uncategorized

ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൽ മോഷണം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ

നിയമക്കുരുക്കിൽ പ്രവർത്തനം നിലച്ച കോഴിക്കോട് ചെറുവണ്ണൂർ സ്റ്റിൽ കോംപ്ലക്സിൽ നിന്ന് ലോഹങ്ങളും യന്ത്രഭാഗങ്ങളും കടത്തുന്നു. 11 കെ വി വൈദ്യുതി സബ് സ്റ്റേഷനിലെ ലോഹഭാഗങ്ങൾ ഉൾപ്പെടെയായാണ് മോഷണം പോകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ സർക്കാരും പൊലീസും അടിയന്തരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ ആവശ്യപ്പെട്ടു.

പൂട്ടിക്കെടക്കുന്ന ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൻ്റെ പ്രവർത്തനത്തിനായി പിൻവശത്ത് സ്ഥാപിച്ച വൈദ്യുതി സബ് സ്റ്റേഷനിലാണ് മോഷണം. എർത്തിങ് ചെമ്പ് കമ്പികൾ, ഫ്ലാറ്റ് ട്രിപ്പുകൾ എന്നിവ ഉപയോഗിച്ചുള്ള ഭൂഗർഭ ശൃംഖല മോഷ്ടിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് ഫാക്ടറിയിൽ ജോലി ചെയ്തിതിരുന്ന തൊഴിലാളികൾ പറഞ്ഞു. ചെമ്പ് ലോഹ വസ്തുക്കൾ അടക്കമുള്ള വിലപിടിപ്പുള്ളവയാണ് ഇരുട്ടിൻ്റെ മറവിൽ കടത്തുന്നതെന്നാണ് നാട്ടുകാരും തൊഴിലാളികളും പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ സ്റ്റീൽ കോംപ്ലക്സ് സന്ദർശിച്ചു. നാട്ടുകാരുമായു സമരസമിതി പ്രവർത്തകരുമായി എംഎൽഎ സംസാരിച്ചു. കമ്പനി പൊതുമേഖലയിൽ നിലനിർത്താനായി മുൻ എൽഡിഎഫ് സർക്കാരും തൊഴിലാളികളും നൽകിയ ഹർജി വിധിപറയുന്നത് നീണ്ടു പോവുകയാണ്. നിയമ പോരാട്ടം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.

കാനറ ബാങ്കിന്റെ കടബാധ്യത തീർക്കാനെന്ന പേരിൽ ചെന്നൈ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിൽ സംസ്ഥാന സർക്കാരിന്റെ സമ്മതമില്ലാതെ റായ്‌പുർ ആസ്ഥാനമായ ഛത്തീസ്ഗഡ് ഔട്ട്സോഴ്സിങ് സർവ്വീസ് എന്ന സ്വകാര്യ ഏജൻസിക്ക് സ്‌റ്റീൽ കോംപ്ലക്‌സ്‌ വിറ്റിരുന്നു. ഇതിന് ശേഷമാണ് മോഷണം പതിവാകുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button