Uncategorized

വൈദ്യുതി വത്ക്കരണത്തിലെ ക്രമക്കേട്; ‘ഫയൽ വിളിച്ചുവരുത്തി പരിശോധിക്കും, വെളിപ്പെടുത്തൽ ഗൗരവമായി കാണുന്നു’: സണ്ണി ജോസഫ്

പാലക്കാട്: അട്ടപ്പാടിയിലെ വൈദ്യുതി വത്ക്കരണത്തിലെ ക്രമക്കേട് സംബന്ധിച്ച മീഡിയവൺ വാർത്തയിൽ ഇടപെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഫയൽ വിളിച്ചുവരുത്തി പരിശോധിക്കും. മുൻമന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവമായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

സോളാർ അഴിമതിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി എൻ.ഷംസുദ്ദീനും പറഞ്ഞു. ആദിവാസികളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. സർക്കാറിൻ്റെ മുൻപിൽ പരാതി വന്നാൽ നടപടി ഉണ്ടാകുമെന്നും എൻ. ഷംസുദ്ദീൻ കൂട്ടിചേർത്തു.ആദിവാസി ഉന്നതികളിലെ വൈദ്യുതി വത്ക്കരണത്തിൽ ക്രമക്കേട് നടന്ന വാർത്ത മീഡിയവൺ പുറത്തുകൊണ്ടുവന്നിരുന്നു. എൽഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നതായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻ കുട്ടിയും സ്ഥിരീകരിച്ചു. പാലക്കാട് അട്ടപ്പാടിയിലെ വനത്തിനകത്തെ ആദിവാസി ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിച്ചതിലാണ് അഴിമതി നടന്നത്. ഇത് സംബന്ധിച്ച റിപോർട്ടിൻ മേൽ പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകൾ എത്തിക്കാൻ കഴിയാത്ത വിദൂര ആദിവാസി ഉന്നതികളിൽ അനർട്ട് വഴി നടപ്പിലാക്കിയ പദ്ധതിയിലാണ് അഴിമതി. സോളാറും, ചെറിയ വിന്റ് മില്ലും സംയോജിപ്പിച്ച പദ്ധതിയാണ് നടപ്പിലാക്കിയത്. കാറ്റിൻ്റെ ലഭ്യതയെ കുറിച്ച് പോലും പഠിക്കാതെയാണ് കാറ്റാടികൾ സ്ഥാപിച്ചത്. ഇതെ പദ്ധതി വയനാട് മേപ്പാടി വെള്ളപ്പൻ കണ്ടി എന്ന വിദൂര ആദിവാസി ഉന്നതിയിലും നടപ്പിലാക്കിയിട്ടുണ്ട് . അതിന് ചിലവായതിന്റെ ഇരട്ടി തുകയാണ് അട്ടപ്പാടിയിലെ ഓരോ വീടിനായും ചിലവഴിച്ചത്. ഇതിൽ ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് അന്നത്തെ വൈദ്യുതി മന്ത്രി തുറന്ന് സമ്മതിക്കുന്നു.വിന്റ് സ്കീം എനർജി ടെക്നോളജീസ്

എന്ന കമ്പനിക്കാണ് കരാർ നൽകിയത്. കരാർ നൽകിയതിൽ ഗുരുതര ക്രമക്കേട് നടന്നതായി ഊർജ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തി. എൽഡിഎഫിൻ്റെ ഭരണകാലത്ത് നടന്ന അഴിമതിയിൽ നടപടി വേണമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി തന്നെ ആവശ്യപ്പെടുന്നു. ഇതിൽ പുതിയ സർക്കാർ എടുക്കുന്ന് നിലപാട് നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button