Uncategorized

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; ആ​റു​പേ​ർ മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ർ​വാ​ൾ ജി​ല്ല​യി​ൽ ഗു​ലാ​ർ ബ​സാ​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട യാ​ത്രാ​ബ​സ് 100 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 20-ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അ​പ​ക​ട​സ​മ​യ​ത്ത് 35-ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ​ടി താ​ഴെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​സ്ഥ​ല​ത്ത് തെ​ഹ്‌​രി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് നി​തി​ക ഖ​ണ്ഡേ​ൽ​വാ​ൾ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് ശ്വേ​ത ചൗ​ബേ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം നേ​രി​ട്ടെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രി​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​യ​ങ്ക​യു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button