എല്ലാം ഒറ്റപ്പെട്ട സംഭവം, എനിക്കൊന്നും അറിയില്ല; അഞ്ചാലുംമൂട് എംഡിഎംഎ കേസിലെ തൂഫാൻ വീഴ്ചയിൽ ന്യായീകരണവുമായി ആഭ്യന്തരമന്ത്രി

തൃശൂർ : കൊല്ലം അഞ്ചാലംമൂട് എം ഡി എം എ കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ ഹാജരാക്കാൻ കഴിയാത്തതിനാൽ ജാമ്യം ലഭിച്ച സംഭവത്തിൽ ന്യായീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് മന്ത്രിയുടെ വാദം. എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് തടിതപ്പാനും മന്ത്രി ശ്രമിക്കുന്നുണ്ട്. മന്ത്രിമാർ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാത്തവരായതുകൊണ്ട് കേരളം ഇതും പരിഗണിക്കുമെന്നാണ് മന്ത്രിയുടെ ധാരണ. തൂഫാനിൽ ഒറ്റപ്പെട്ട വീഴ്ചകൾ മാത്രമേ വരുന്നുള്ളു എന്നാണ് മന്ത്രിയുടെ മറ്റൊരു ന്യായീകരണം അതേസമയം ബോർഡ് കോർപ്പറേഷൻ വിഭജനത്തിലെ അതൃപ്തിയെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നില്ല. ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ മന്ത്രി ഷിബു ബേബി ജോണിൻ്റെ അതൃപ്തിയിലാണ് മന്ത്രി പ്രതികരിക്കാത്തത്.
ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പറയാനും മന്ത്രി മറന്നില്ല. ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിലും യു ഡി എഫിലും അതൃപ്തി കനക്കുകയാണ്. ഘടക കക്ഷികളും അതൃപ്തിയുമായി രംഗത്തു വന്നു. ഈ സാഹചര്യത്തിൽ തർക്ക പരിഹാരത്തിനായി മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡൻ്റും കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ്.




