Uncategorized

പൊലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; ജി. സ്പർജൻ കുമാർ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ, സി.എച്ച് നാഗരാജു ഇന്റലിജൻസ് ഐജി

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായി ജി. സ്പ‌ർജൻകുമാറിനെ നിയമിച്ചു. ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്ന് സി.എച്ച് നാഗരാജുവിനെ മാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം. ഗതാഗത കമ്മീഷണർ പദവി ഐ.ജി. ഹെഡ്ക്വാർട്ടേഴ്‌സ് പദവിക്ക് തുല്യമാക്കിയിട്ടുണ്ട്. സി.എച്ച് നാഗരാജുവിനാണ് ഇന്റലിജൻസ് ഐജിയുടെ ചുമതല നൽകിയിരിക്കുന്നത്.തെക്കൻ മേഖലാ ഐജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു. നേരത്തെ സ്പ‌ർജൻകുമാർ സൗത്ത് സോൺ ഐ.ജിയായി പ്രവർത്തിച്ചിരുന്നു.

ഗതാഗത കമ്മീഷണറായി സി.എച്ച് നാഗരാജുവിനെ 2024 സെപ്റ്റംബറിലാണ് നിയമിച്ചതെന്ന് കേരള സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button