Uncategorized

ചാലയിലെ സ്വർണക്കവർച്ച; മുഖ്യപ്രതി ജയറാമിന് കുരുക്ക് മുറുകുന്നു, സാമ്പത്തിക തട്ടിപ്പിനും കേസ്

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിലെ മുഖ്യപ്രതിയും മാളവിക ജ്വലറി ഉടമയുമായ ജയറാമിന് കൂടുതൽ കുരുക്ക്. ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പിനും പൊലീസ് കേസെടുത്തു. മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്വർണം വാങ്ങിയശേഷം പണം നൽകാതെയാണ് ജയറാമിൻ്റെ തട്ടിപ്പ്. ഇതുവരെ ജയറാമിനെതിരെ 40 പരാതികളാണ് ലഭിച്ചിട്ടുള്ളത്.പരാതി ഉയരുന്നതോടെ പണം നൽകി കേസിൽ നിന്ന് ഒഴിവാകുന്നതായിരുന്നു ജയറാമിന്റെ രീതി. കവർച്ചയുടെ ഗൂഢാലോചനയിൽ ജയറാമിന്റെ പങ്കിൽ കൂടുതൽ തെളിവ് തേടി പൊലീസ് അന്വേഷണം ഊർജിതമാക്കുകയാണ്. ഇന്നലെ വെള്ളായണി ആളൊഴിഞ്ഞ ക്ഷേത്ര പറമ്പിൽ നിന്നും കുഴിച്ചിട്ട സ്വർണം പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളായ അനൂപാണ് സ്വർണം കുഴിച്ചിട്ടത്.അതേസമയം, ജയറാമാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്നാണ് അന്വേഷണ സംഘം കണ്ടെത്തി. പനവിളയിലെ ആഡംബര ഹോട്ടലിൽ നടന്ന മദ്യപാനത്തിനിടെയാണ് കവർച്ചയ്ക്കുള്ള ഗൂഢാലോചന നടന്നതെന്നാണ് വിവരം. ജയറാം, അമുൽ, ദിലീപ്, അനൂപ് എന്നിവരാണ് ഗൂഢാലോചനയിൽ പങ്കെടുത്തത്. കവർച്ചയ്ക്കായി വൻ തുകയുടെ ക്വട്ടേഷൻ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button