യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസ്: ആറു പ്രതികൾക്കു ജീവപര്യന്തം, ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ഒറ്റപ്പാലം: വീട്ടാമ്പാറയിൽ വഴി തടസപ്പെടുത്തിയതു ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കു ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
വീട്ടാംപാറ പനമണ്ണ പ്രശാന്ത് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാവിധി. പനമണ്ണ അമ്പലവട്ടം സ്വദേശികളായ വിഷ്ണു (27), രതീഷ് (31), വിജീഷ്കുമാർ (31), ഷിജിൽ (29), വിഷ്ണു (27), തോട്ടക്കര സ്വദേശി മഹേന്ദ്രൻ (27) എന്നിവരെയാണ് ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.




