Uncategorized

പുനർജനിയിൽ വീണ്ടും അന്വേഷണം വേണം’; ഹൈക്കോടതിയിൽ ഹർജി

പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്ത് കെ.എം.ഷാജഹാൻ ഹൈക്കോടതിയിൽ. എംഎല്‍എ ആയിരിക്കെ വി. ഡി സതീശന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് ഹർജിയിൽ ആരോപിക്കുന്നു.വിജിലന്‍സ് അന്വേഷണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണം എന്നായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ. ശിപാര്‍ശയ്ക്ക് പിന്നാലെ യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും ക്ലീന്‍ ചിറ്റ് നല്‍കിയത് നിയമവിരുദ്ധമാണ്. വിജിലന്‍സ് നടപടി റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button