അസമിൽ ട്രാവലർ മറിഞ്ഞ് അപകടം ; 23 മരണം

അസമിലെ കാസിരംഗയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ 23 മരണം. യാത്രക്കാരുമായി വന്ന ട്രാവലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൊക്കാഖാറ്റിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്നു ഈ ട്രാവലർ. യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. ട്രാവലർ വേഗത്തിൽ ആണ് സഞ്ചരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കോഹോറ മോഡൽ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.അതേസമയം, ട്രാവലർ വാഹനത്തിലുണ്ടായിരുന്ന പലരും ഇപ്പോഴും അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും, അവരെ ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാർക്കിന് സമീപമുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് അതിവേഗത്തിലാണ് ട്രാവലർ സഞ്ചരിച്ചിരുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന്, ട്രാവലർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.




