Uncategorized
തലക്കാണി ഗവ.യു.പി. സ്കൂളിൽ ശിശുദിനാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും സംഘടിപ്പിച്ചു

തലക്കാണി ഗവ.യു.പി.സ്കൂളിൽ ശിശുദിനാഘോഷവും പ്രീ പ്രൈമറി ഫെസ്റ്റും നടന്നു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് ഷിജു എം.ജി അധ്യക്ഷനായി പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ ,ഷൈലജ വി.വി എന്നിവർ സംസാരിച്ചു. ശിശുദിന റാലി, വിവിധ കലാപരിപാടികൾ ,സമ്മാന വിതരണം എന്നിവ നടന്നു.




