Uncategorized
‘അഭിലാഷിനെ പൈശാചികമായി തല്ലിച്ചതച്ചത് ആരുടെ നിർദ്ദേശപ്രകാരം? സർക്കാർ മറുപടി നൽകണം: വി എൻ വാസവൻ

അഭിലാഷ് എന്ന ആദിവാസി യുവാവിനെ കമ്പി മോഷ്ടിച്ചു എന്ന് ആരോപിച്ച് ക്രൂരമായി മർദിച്ച പൊലീസ് നടപടിയെ അപലപിച്ച് വി എൻ വാസവൻ. യൂണിഫോം ധരിക്കാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അഭിലാഷിനെ ഇന്നോവ കാറിൽ പിടിച്ചു കയറ്റി ഏഴു കിലോമീറ്റർ ഓളം സഞ്ചരിച്ചു ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പൊലീസിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ ആഭ്യന്തര വകുപ്പും സർക്കാരും മറുപടി പറയണമെന്നും ക്രൂര മർദ്ദനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




