Uncategorized

ഇടിമിന്നലിൽ പട്ടുവം മുള്ളൂലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം സന്ധ്യക്കുണ്ടായ ശക്തമായ ഇടിമിന്നലിൽ പട്ടുവം മുള്ളൂൽ മേഖലയിലെ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
മുള്ളൂൽ പടിഞ്ഞാറേക്കയിലെ സി. ശ്രീദേവിയുടെ വീടിന്റെ ചുമരുകൾ ഇടിമിന്നലിന്റെ ആഘാതത്തിൽ വീണ്ടുകീറി. ഇവിടുത്തെ വൈദ്യുതി മീറ്റർ ബോക്സും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിച്ച നിലയിലാണ്. ടെലിവിഷൻ പൂർണ്ണമായി നശിക്കുകയും അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ടി.വി. ജാനകിയമ്മയുടെ വീട്ടിലെ ടെലിവിഷൻ കത്തിയമർന്നു. ദേർമ്മൽ കാർത്ത്യായനി, പോലീസ് ഉദ്യോഗസ്ഥനായ ജയചന്ദ്രൻ എന്നിവരുടെ വീടുകളിലെ ഇൻവെർട്ടറുകൾ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളും ഇടിമിന്നലിൽ നശിച്ചിട്ടുണ്ട്.

അപകടവിവരമറിഞ്ഞ് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ശ്രീമതി, പട്ടുവം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.വി. സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button