Uncategorized

പരിപ്പ് വടയ്ക്ക് ഉപ്പില്ല, ജീവനക്കാരൻ്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; കൊല്ലത്ത് തട്ടുകട അടിച്ച് തകർത്തു

കൊല്ലം: പരിപ്പ് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തട്ടുകട തല്ലിതകർത്തു. കുണ്ടറയ്ക്ക് സമീപം മാമ്പുഴയിൽ പ്രവർത്തിക്കുന്ന ടീ മേറ്റ് തട്ടുകടയ്ക്ക് നേരേയാണ് അക്രമം ഉണ്ടായത്. കടയിലെത്തിയ അക്രമി സംഘം ചായക്കൊപ്പം പരിപ്പ് വട വാങ്ങി. തുടർന്ന് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ജീവനക്കാരനോട് തട്ടിക്കയറുകയായിരുന്നു.

തർക്കത്തിനൊടുവിൽ കടയിലെ ജീവനക്കാരനായ മോഹനൻ്റെ ദേഹത്ത് അക്രമി തിളച്ച എണ്ണയൊഴിച്ചു. കടയിൽ ഉണ്ടായിരുന്ന പരിപ്പ് വടയും മറ്റ് സാധനങ്ങളും റോഡിലേക്ക് വാരിയെറിയുകയും ചെയ്തു.അക്രമം തടയാനെത്തിയ കടയുടമ നിസാമിനെയും സംഘം അക്രമിച്ചു. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിസാമിനെ കുത്തി പരിക്കേൽപ്പിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം ആരംഭിച്ചത്. പിന്നീട് കൂടുതൽ അക്രമികളെത്തി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button