Uncategorized
ഓപ്പൺ ന്യൂസ് 24 ന്റെ പേരാവൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഓപ്പൺ ന്യൂസ് 24ൻ്റെ പേരാവൂർ ഓഫീസ് ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ ശ്രീധരൻ നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബിൻ ഐക്കരതാഴത്ത് ഓഫീസ് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.. പഞ്ചായത്ത് മെമ്പർമാരായ ജോർജ് കുട്ടി താന്നിവേലിൽ , കെ.പി അബ്ദുൾ റഷീദ്, യു എം സി നേതാക്കളായ കെ എം ബഷീർ സ്വാഗതം പറയുകയും ആദ്യകാല വ്യാപാരികളെ ആദരിക്കുകയും ചെയ്തു. വ്യാപാരി നേതാക്കളായ ഷിനോജ് നരിതൂക്കിൽ , ജേക്കബ് ചോലമറ്റം , കൊച്ചിൻ രാജൻ , സൈജു ഗുജറാത്തി ഷബി നന്ത്യത്ത്, എം എസ് തങ്കച്ചൻ , ഷാജി പാമ്പാടിയിൽ , ഡേ ശിവരാമ കൃഷ്‌ണൻ പ്രസ് ക്ലബ് സെക്രട്ടറി തങ്കച്ചൻ മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഓപ്പൺ ന്യൂസ് 24ന്റെ ഉടമ സജി ജോസഫ് നന്ദി പറഞ്ഞു.




