Uncategorized

വ്യാപാരിയെ കബളിപ്പിച്ച് 11 എ സികളുമായി മുങ്ങി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: വ്യാപാരിയെ കബളിപ്പിച്ച് എ സികളുമായി മുങ്ങിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ വട്ടപ്പറമ്പ് ആമ്പാടത്ത് മുഹമ്മദ് ഫിറോസ് (40) ആണ് പിടിയിലായത്. വീടുകളില്‍ വില്‍പന നടത്താനെന്ന് പറഞ്ഞ് മണ്ണാര്‍ക്കാട്ടെ വ്യാപാരിയില്‍ നിന്ന് എയര്‍ കണ്ടീഷനുകളുമായി മുങ്ങുകയായിരുന്നു.

മണ്ണാര്‍ക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീടുകളില്‍പോയി വില്‍പന നടത്താനെന്ന വ്യാജേന സെപ്റ്റംബര്‍ 15-നാണ് കുമരംപുത്തൂരിലെ കടയുടമയില്‍ പ്രതി എസികള്‍ വാങ്ങിയത്. 3.85 ലക്ഷം രൂപവിലവരുന്ന 11 എ സികളാണ് കൊണ്ടുപോയത്.

വ്യാപാരിക്ക് പ്രതി ചെക്ക് കൈമാറിയിരുന്നു. പിന്നീട് ചെക്കുമായി ഇയാൾ ബാങ്കില്‍ പോയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. കടയുടമ പരാതി നല്‍കിയതോടെ ഫോണ്‍ നമ്പര്‍കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിറോസിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയത്. ഫിറോസിന്റെ സഹായികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button