Uncategorized
തൃശൂർ കുമ്പളങ്ങാട് തേനീച്ച ആക്രമണം; ഒരാളുടെ നില ഗുരുതരം

തൃശൂർ കുമ്പളങ്ങാട് ഏഴോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണ്. കുമ്പളങ്ങാട് റേഷൻ കടയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഹരേഷ് ബാബു (58) വിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.വഴിയിലൂടെ നടന്നു പോകുകയായിരുന്നവർക്കാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ ചിലവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു ചിലവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തേനീച്ചകൾ എവിടെ നിന്നാണ് എത്തിയതെന്നോ ആക്രമണത്തിന് പിന്നിലെ സാഹചര്യമെന്തെന്നോ വ്യക്തമായിട്ടില്ല.പ്രദേശത്ത് തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നോ, ആരെങ്കിലും കൂടുകൾക്ക് നേരെ ആക്രമണം നടത്തുകയോ തേനീച്ചകളെ പ്രകോപിപ്പിക്കുകയോ ചെയ്തിരുന്നോ എന്നതിലും വ്യക്തതയില്ല.




