Uncategorized

കേളകം, ചെട്ടിയാംപറമ്പിൽ പാമ്പുകടിയേറ്റ് പശു ചത്തതായി സംശയം

കേളകം: പാമ്പുകടിയേറ്റ് പശു ചത്തതായി സംശയം.
കേളകം ചെട്ടിയാംപറമ്പ് മണ്ണാലയിൽ സാലിയുടെ പശുവാണ് ചത്തത്. ഇന്ന് പുലർച്ചയാണ് പശുവിനെ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാകാമെന്ന സംശയം ഉയർന്നത്. കൂടിന്റെ മുകൾഭാഗത്ത് മൂർഖൻ പാമ്പിൻറെ പടം പൊഴിച്ച നിലയിൽ കാണപ്പെടുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഈ വീടിൻറെ സമീപത്തുനിന്നും . രാജവെമ്പാലയെ പിടികൂടിയത്

പ്രദേശത്ത് വിഷപ്പാമ്പുകളുടെ ശല്യം വർധിച്ചിരിക്കുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി പരിശോധന നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button