Uncategorized

കസ്റ്റഡിയിലെടുത്ത നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ദില്ലി പൊലീസ്; പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ്

ദില്ലി: ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിണറായി വിജയനടക്കം നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ദില്ലി പൊലീസ്. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെഎൻ ബാല​ഗോപാൽ തുടങ്ങി മൂന്ന് നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മൂവരെയും കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിക്കാതെ ന​ഗരം ചുറ്റിക്കുകയായിരുന്നു. ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചില്ലെന്നും പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കലിൽ എത്തിക്കുകയായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ പിന്നീട് അവിടെ നിന്ന് വീണ്ടും മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പകപോക്കുന്ന തരത്തിലാണ് പൊലീസിൻ്റെ പെരുമാറ്റമെന്നും നേതാക്കൾ പ്രതികരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button