Uncategorized

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് തിരിച്ചടി. നിലവിലെ അധ്യക്ഷയായ പി ടി ഉഷ പരാജയപ്പെട്ടു. അഞ്ജു ബോബി ജോർജ്, ധോല ബാനർജി, സെയ്ന നെഹ്‌വാൾ, റാണി എന്നിവർക്ക് ജയം. വനിതകൾക്കായുള്ള നാല് സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്.ഡിസംബർ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉൾപ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തിൽ ജയിച്ചാൽ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. എന്നാൽ തിരഞ്ഞെടുപ്പിൽ തോറ്റതോടെ പിടി ഉഷയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പുതിയ നേതൃത്വത്തിന്റെ വരവും ഇന്ത്യൻ കായികരംഗത്ത് ഏറെ നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button