Uncategorized

മഴയിൽ റോഡും തോടും ഒന്നായി; ഓട്ടോ തോട്ടിൽ മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിൽ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്‌സിന്റെ മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ ആണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ രാവിലെ പുനരാരംഭിക്കും.ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് ഭാര്യയ്ക്കൊപ്പം സഞ്ചരിച്ച ഓട്ടോ വട്ടപ്പാറ വേറ്റിനാട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ കുറ്റിയാണി സ്വദേശി ഗംഗാധരനെ കാണാതായത്. അപകടത്തിന്റെ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഴയിൽ വെള്ളം കയറി തോടും റോഡും തമ്മിൽ വേർതിരിച്ചു അറിയാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു അപകടം.തോട്ടിലെ കനത്ത ഒഴുക്കിൽ ഇരുവരും പെട്ടുപോകുകയായിരുന്നു. ഒരു മരത്തിന്റെ വേരിൽ പിടിച്ച് നിന്ന ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ 65 വയസ്സുകാരനായ ഗംഗാധരൻ ഒലിച്ച് പോവുകയായിരുന്നു. വാമനപുരം നദിയിലാണ് തോട് ഒഴുകി എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button