Uncategorized

കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം; ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു, നടന്നത് വൻ ക്രമക്കേട്, ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്. ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു. ഇന്‍റർവ്യൂ ബോർഡിൽ ആരൊക്കെയാണെന്ന് മുൻകൂട്ടി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഇന്‍റർവ്യൂ സമയത്ത് പല അംഗങ്ങളും പങ്കെടുത്തില്ല. ഇന്‍റർവ്യൂ കഴിഞ്ഞ ശേഷം പങ്കെടുക്കാത്തവരുടെ പേരിൽ ഉദ്യോഗാർത്ഥികള്‍ക്ക് മാർക്കിട്ടിട്ടുമുണ്ട്. എഴുത്തു പരീക്ഷയിൽ താഴെ പോയവരെ ലിസ്റ്റിൽ ഉള്‍പ്പെടുത്താൻ അഭിമുഖ പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകിയിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. 38 പേരുടെ നിയമനം തീർത്തും അട്ടിമറിയെന്ന് നിലവില്‍ തെളിഞ്ഞിരിക്കുകയാണ്. 100 മാർക്കിന് പരീക്ഷ നടത്തി ശേഷം എഴുത്തു പരീക്ഷ 75 മാർക്കാക്കി. 25 മാർക്കിന് അഭിമുഖ പരീക്ഷയിൽ പലർക്കും കിട്ടിയത് 22 ഉം 23 ഉം മാർക്കാണ്.

അസിസ്റ്റന്‍റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റിയെന്നാണ് കണ്ടത്തൽ. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു. മുൻ വിസി രാമചന്ദ്രൻനായർ, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാർ കെ എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സൽ കെഎ ആൻഡ്രു എന്നിവരാണ് പ്രതികൾ. ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് കേസ് എഴുതി തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button